ജീവിത സാഹചര്യങ്ങൾ മൂലം സ്വഗൃഹങ്ങളിൽ ഒതുങ്ങി കഴിയുന്നവരുടെ കഴിവും ജീവിത പരിജ്ഞാനവും മറ്റുള്ളവർക്കു, പ്രത്യേകിച്ച് യുവജനങ്ങൾക്ക്, ഉപകാരപ്രദമാകുന്ന രീതിയിൽ ക്രിയാത്‌മകമായി പ്രയോജനപ്പെടുത്തുന്ന ഒരു സംരംഭമാണ് അന്യോന്യം. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിക്കാത്തവർക്കു അതിനായി അനുയോജ്യമായ വേദി ഒരുക്കിക്കൊടുക്കുന്നു. ഇത്തരത്തിൽ പെട്ടവരിൽ സാമ്പത്തികമായ പ്രതിഫലം ആവശ്യമുള്ളവർക്ക് അതിനുള്ള അവസരങ്ങളും, ഈ സംരംഭത്തിലൂടെ നൽകുവാൻ ഉദ്ദേശിക്കുന്നു.
മേൽപ്പറഞ്ഞ പല നിലകളിലുമുള്ള വ്യക്തികളുടെയും അവരുടെ കഴിവുകളുടെയും ഒരു ഓൺലൈൻ രജിസ്റ്റർ ഉണ്ടാക്കുന്നതും ഈ കഴിവുകൾ ഉപയോഗപ്പെടുത്താൻ താൽപര്യമുള്ളവരെ കണ്ടെത്തി അവരെ ഈ കഴിവുള്ള വ്യക്തികളുമായി അന്യോന്യം എന്ന ഈ സംരംഭത്തിലൂടെ ബന്ധപ്പെടുത്തിക്കൊടുക്കുന്നു. യുവതലമുറക്ക് സ്വന്തം ഗുണത്തിനായി അന്യോന്യത്തിലൂടെ നൽകുന്ന സേവനങ്ങളിലും പരിപാടികളിലും പങ്കുചേരുകയോ, ഈ സേവനങ്ങളും പരിപാടികളും മറ്റുള്ളവരിൽ എത്തിക്കുവാൻ സഹായിക്കുകയോ ചെയ്യാം. ഇതൊരു പരസ്പരം സഹായിക്കുന്ന ഒരു കൂട്ടായ്മയായാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഞങ്ങളുടെ മമ്മിയാണ് ഈ സംരംഭത്തിനുള്ള പ്രചോദനം.
മമ്മി ജീവിതകാലം മുഴുവൻ അധ്വാനിച്ച വ്യക്തിയാണ്. ഔപചാരികമായ ജോലി ഇല്ലായിരുന്നുവെങ്കിലും, വീട്ടിൽ മമ്മി കർമനിരതയായിരുന്നു. വീടിന് മുന്നിലെ മനോഹരമായ പൂന്തോട്ടം രൂപപ്പെടുത്തുന്നതിലും, രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുന്നതിലും, തയ്യൽ പണികളിലും, സദാ വ്യാപൃതയായിരുന്നു. അതിലുപരി പുറം ലോകത്തെ നിരീക്ഷിക്കാനും അത് വേണ്ട രീതിയിൽ അപഗ്രഥിക്കാനും ഉള്ള കഴിവ് അസാധാരണമായിരുന്നു. . മറ്റുള്ളവരുടെ നല്ല പ്രവർത്തികളെ വിലമതിക്കാനും, തനിക്കുവേണ്ടി നല്ലതു ചെയ്തവരോട് പരസ്യമായി നന്ദി പ്രകടിപ്പിക്കാനും മമ്മി എന്നും ശ്രദ്ധ കാണിച്ചിരുന്നു. നല്ല പ്രവർത്തികൾ വിലമതിക്കാനും , അവക്ക് പിന്നിലുള്ള വ്യക്തികളെ ആദരിക്കുവാനും മമ്മി ഞങ്ങൾക്ക് പ്രചോദനം നൽകുന്നു.
ഇത്രയും വായിച്ചതിനു നന്ദി.
നിങ്ങൾക്ക് തോന്നുന്നുണ്ടോ?
“എനിക്ക് ഇങ്ങനെ ചില കഴിവൊക്കെയുണ്ട്. പക്ഷെ ഇറങ്ങിപ്പുറപ്പെടാനൊരു മടി. വേറെ ചില പ്രശ്നങ്ങളും ഉണ്ട്.”
“ഇങ്ങനെ ചില ക്ലാസ്സുകളും പരിപാടികളും നാട്ടിൽ ഉള്ളതായി അറിയാം. എനിക്കതിൽ താല്പര്യവുമുണ്ട്. പക്ഷെ അതിൽ ചേരാൻ എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ട്.”
അന്യോന്യത്തിലെ ടീം അംഗങ്ങളുമായി സംസാരിക്കൂ. പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാം എന്നവർ പറഞ്ഞു തരും…
അന്യോന്യം ടീമുമായി ബന്ധപ്പെടുവാൻ,
+91 9995894111 വിളിക്കുക.
ഇത് പുതുശ്ശേരി പ്രോജെക്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രൊജക്റ്റ് ആണ്. (https://puthusseryprojects.com)